- വിവർത്തനം : വാസന്തി ഗോപാലൻ
പിറന്ന കുഞ്ഞിൻറെ ശരിയായി പ്രവർത്തിക്കാത്ത ശ്വാസകോശ ശസ്ത്രക്രിയയ്ക്കുവേണ്ടി കുഞ്ഞിൻറെ അമ്മയ്ക്ക് ആവശ്യമായ ധനസഹായം നൽകുക.
ദാരിദ്ര്യ രേഖയ്ക്കു കീഴെ ഉള്ള വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായം നൽകുക.
കാൻസർ രോഗം മൂലം അത്യധികം കഷ്ടപ്പെടുന്നവരെയും പക്ഷവാതം ബാധിച്ച വരെയുംഅന്ത്യനിമിഷം വരെ സഹായിക്കുക.
പ്രമേഹരോഗം മൂലം നിത്യ ആവശ്യങ്ങൾക്ക് പോലും നടക്കുവാൻ കഷ്ടപ്പെടുന്ന ശാന്താകുമാരിക്ക് വാക്കർ നൽകുക.

ശാസകോശ ശസ്ത്രക്രിയയ്ക്കു
ശേഷം ആരോഗ്യം തിരിച്ചു കിട്ടിയ കുഞ്ഞ്

ശാന്തകുമാരിക്ക് കണിക വിമൻസ് ഫോറത്തിന്റെ വാക്കർ സംഭാവന
അവശതകൾക്ക് എതിരെ പ്രതിരോധം
വാക്കർ കൊടുക്കുക, കസ്തൂർബാ വിധവ കൂട്ടായ്മയിലേക്കും, ആശ്രയ ഭവനിലെ ആശ്രിതർക്കും ഓക്സിമീറ്റർ നൽകുക, പച്ചക്കറികളും കുടകളും സംഭാവന ചെയ്യുക, കൊച്ചു കുട്ടിയുടെ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ധന സഹായം ചെയ്യുക, ദാരിദ്ര്യരേഖയ്ക്കു താഴെ ഉള്ള പ്രായമായവർക്കു ശൗചാലയം നിർമ്മിച്ചു കൊടുക്കുക, അവശരായവർക്ക് സമയാനുസരണ സഹായം - ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചാണ് 160 അംഗങ്ങളുള്ള കണികാ വിമൻസ് ഫോറം (കെ ഡബ്ലിയു എഫ്) ചർച്ച ചെയ്യുന്നത്.
‘കണികാ’, എന്നാൽ, ഒരു തുള്ളി. ഈ പേര് കണികയ്യിൽ അംഗങ്ങളുടെ 10 വർഷത്തെ പരോപകാരപ്രദമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ വ്യക്തികൾക്കും കൂട്ടായ്മകൾക്കും കുറച്ചു കുറച്ചായി ഉപകാരപ്രദം ആകുന്നു എന്ന തൃപ്തി ഉണ്ടാക്കുന്നു. 2016ലെ കണിക ഉൽപാദിപ്പിക്കുന്ന ജൈവ ജന്യമായ സാനിറ്ററി ടവ്വൽസ ജനപ്രീതി നേടി. ഈ ടവ്വലുകൾ പ്രായപൂർത്തിയായ സെൻറ് ജോസഫ് സ്പെഷൽ സ്കൂൾ വിദ്യാർഥിനികൾക്കും പോപ്പ് പോൾ മേഴ്സി ഹോമിലും സൗജന്യ വിതരണം ചെയ്തു.

തൃശ്ശൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസെൻട്രേറ്റ്ർ സംഭാവന
പ്രശ്നപരിഹാരം
2020 മെയ് മാസം മുതൽ കോവിഡ്19 മഹാമാരി കാരണം ദേശീയതലത്തിൽ അടച്ചുപൂട്ടൽ വന്നപ്പോൾ കണികാ അംഗങ്ങൾക്ക് ഒന്നിച്ചുകൂടി പ്രവർത്തിക്കാൻ പറ്റാതായി. അതുകൊണ്ട് സാനിറ്ററി ടവൽ നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു. ഈ സമയത്ത് കണികാ വിമൻസ് ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിന്നു പോയേനെ. പക്ഷേ നശിച്ചു പോകുമായിരുന്ന സാനിറ്ററി ടവൽ നിർമ്മാണ യൂണിറ്റ് വിൽക്കുകയും, അതിൽ നിന്ന് കിട്ടിയ വരുമാനത്തിന്ൻറെ ഒരു വലിയ സംഖ്യ കൊണ്ട് അത്യാവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റ്ർ തൃശ്ശൂർ ഡിസ്ട്രിക്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുകയും ചെയ്തു.

മാനസിക തകരാറുമൂലം തെരുവിൽ ചുറ്റി നടക്കുന്നവർക്കും , ക്യാൻസർ രോഗം മൂലം കഷ്ടപ്പെടുന്നവർക്കും, കിടപ്പാടം ഇല്ലാത്ത കിടപ്പ് രോഗികൾക്കും, മാറാത്ത വ്രണ ബാധ ഉള്ളവർക്കും, കുടുംബത്തിന്റെ, സമൂഹത്തിന്റെ സഹായം കിട്ടാത്തവർക്കും, താങ്ങും തണലും ആണ്. വൻതോതിലുള്ള ധനസഹായം എങ്ങുനിന്നും ഇല്ല. ഇവരുടെ നിത്യ ചിലവുകൾ, ആശുപത്രി സന്ദർശനം, മരുന്ന് എന്നീ ചിലവുകൾ സാധാരണക്കാരുടെ സഹായം കൊണ്ടാണ് 20 വർഷമായി നടത്തുന്നത്.
ആശ്രയ ഭവൻ
